കോട്ടയം: ( www.truevisionnews.com ) കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അനീഷ്.
ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#Mundakayath #plustwo #student #committedsuicide